ദേശീയം

സ്വകാര്യത മൗലികാവകാശമാണോ? സുപ്രധാന വിധി ഇന്ന്

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണോ എന്നത് സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് നിര്‍ണായക വിധി പുറപ്പെടുവിക്കും. ഒമ്പതംഗ ബഞ്ചാണ് വിധി പ്രസ്താവിക്കുക. ഓഗസ്റ്റ് രണ്ടിന് വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധിപറയുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ബഞ്ച് ആറുദിവസം തുടര്‍ച്ചയായി വാദം കേട്ടതിനുശേഷമാണ് വിധി പറയാനായി മാറ്റിയത്.
വിവിധ സാമൂഹിക ക്ഷേമപദ്ധതികളുടെ സേവനം ലഭ്യമാക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവെയായിരുന്നു വിഷയം ഉയര്‍ന്നുവന്നത്.  

സ്വകാര്യത സംബന്ധിച്ച് വാദംകേള്‍ക്കാന്‍ വലിയ ബഞ്ച് ആവശ്യമാണെന്ന് മൂന്നംഗ ബഞ്ച് ചീഫ് ജസ്റ്റിസിനോട് നിര്‍ദേശിച്ചു.ഇതുപ്രകാരം ആദ്യം അഞ്ചംഗ ഭരണഘടനാ ബഞ്ചിലേക്കും തുടര്‍ന്ന് ജൂലൈ 18ന് ഒമ്പതംഗ ബഞ്ചിലേക്കും വാദം മാറ്റുകയായിരുന്നു. 
സ്വകാര്യത പൗരന്റെ മൗലികാവകാശമല്ല എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്