ദേശീയം

ആധാര്‍ വിവരങ്ങള്‍ സിഐഎ ചോര്‍ത്തി; വിക്കിലീക്‌സ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്‍മാരുടെ ആദാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടന സിഐഎ ചോര്‍ത്തിയെന്ന വെളിപ്പെടുത്തലുമായി വിക്കിലീക്‌സ്. വ്യാഴാഴ്ചയാണ് ഇിതുസംബന്ധിച്ച വിവരങ്ങള്‍ വിക്കിലീക്‌സ് പുറത്തുവിട്ടത്. 

ആധാര്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്ത അമേരിക്കയിലെ ക്രോസ് മാച്ച് ടെക്‌നോളജീസിലൂടെയാണ് സിഐഎ സൈബര്‍ ചാര പ്രവര്‍ത്തനത്തിനായി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.ആധാറിനായി വിരലടയാളമടക്കമുള്ള ബയോമെട്രിക് സ്‌കാനിംഗ് സംവിധാനം ക്രോസ് മാച്ച് ടെക്‌നോളജീസിലൂടെയാണ് ശേഖരിച്ചിരുന്നത്.

എന്നാല്‍ യുഐഡിഎഐ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ വസ്തുതയില്ലെന്നും അധികൃതര്‍ പറയുന്നു. 

ആധാര്‍ പൗരന്‍മാരുടെ സ്വകാര്യതയെ ബാധിക്കും എന്ന ചര്‍ച്ച സജീവമായി നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് വിക്കിലീക്‌സ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മുമ്പും ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന പേരില്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം