ദേശീയം

ശ്രീകൃഷ്ണന് 360 ഗോപികമാരുണ്ട്, എന്നിട്ടും കൃഷ്ണനെ ദൈവമായി ആരാധിക്കുന്നില്ലേ; പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കാന്‍ ഗുര്‍മിത് പറഞ്ഞ വാദങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഛണ്ഡീഗഡ്: ഭഗവാന്‍ ശ്രീകൃഷ്ണന് 360 ഗോപികമാരുണ്ട്. ദിവസവും അവര്‍ ഭഗവാനെ സ്‌നേഹിക്കുന്നു. എന്നിട്ടും ശ്രീകൃഷ്ണനെ ദൈവമായി കണ്ട് ആരാധിക്കുന്നില്ലേ? ഗുര്‍മിത് റാം റഹിമിമുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയോട് ഗുര്‍മിത് പറഞ്ഞ വാക്കുകളായിരുന്നു അത്. 

2002ല്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കെത്തിയ അജ്ഞാത കത്തില്‍ ഗുര്‍മിതിന്റെ പീഡനങ്ങള്‍ക്കിരയായ പെണ്‍കുട്ടികളിലാരോ ഒരാള്‍  ഈ വാക്കുകള്‍ എഴുതി. വാജ്‌പേയിക്ക് പുറമെ പഞ്ചാബ് മുഖ്യമന്ത്രിക്കും, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ഇതേ അജ്ഞാത കത്തുകള്‍ എത്തി. 

ഇതായിരുന്നു ഗുര്‍മീതിനെതിരായ സിബിഐ അന്വേഷണത്തിലേക്ക് വഴിവെച്ചത്. തന്റെ കുടുംബം ഗുര്‍മിതിന്റെ കടുത്ത വിശ്വാസികളായിരുന്നതിനാലാണ് പീഢനം സഹിക്കേണ്ടി വന്നതെന്ന് പീഡനങ്ങള്‍ക്കിരയായ പഞ്ചാബില്‍ നിന്നുമുള്ള യുവതി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. 

രണ്ട് വര്‍ഷം ഗുര്‍മിതിന്റെ അനുയായി ആയി കഴിയുന്നതില്‍ തനിക്ക് അഭിമാനമായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ ഗുര്‍മിതിന്റെ കിടപ്പു മുറിയിലേക്ക് വിളിപ്പിച്ചു. രാത്രി പത്ത് മണിയോട് അടുത്ത സമയത്ത് ടിവിയില്‍ അശ്ലീല സിനിമ കാണുകയായിരുന്നു ഗുര്‍മിത്. തലയിണയില്‍ തോക്കും കണ്ടു. ഗുര്‍മീതിനെ ഇത്തരമൊരു സാഹചര്യത്തില്‍ കണ്ടത് തന്നെ ഞെട്ടിച്ചുവെന്നും കത്തിയില്‍ യുവതി പറയുന്നു. 

തന്നോട് പ്രത്യേക ഇഷ്ടം തോന്നിയത് കൊണ്ടാണ് തന്നെ പ്രധാന ശിഷ്യയായി തെരഞ്ഞെടുത്തതെന്ന് ഗുര്‍മിത് തന്നോട് പറഞ്ഞു. എന്നാല്‍ ഗുര്‍മിതിന്റെ ആഗ്രഹത്തിന് യുവതി വഴങ്ങാതിരുന്നതോടെ, താന്‍ ദൈവമാണെന്നതിന് ഒരു സംശയവും വേണ്ടെന്നായിരുന്നു ഗുര്‍മിതിന്റെ മറുപടി. ദൈവം ഇതുപോലുള്ള പ്രവര്‍ത്തികള്‍ ചെയ്യുമോയെന്ന് ചോദിച്ചപ്പോള്‍, ശ്രീകൃഷ്ണന്‍ 360 ഗോപികമാരുമായി ഒരുമിച്ചാണ് ജീവിച്ചത്. എന്നിട്ടും ശ്രീകൃഷ്ണനെ എല്ലാവരും ആരാധിക്കുന്നില്ലേ എന്നായിരുന്നു ഗുര്‍മിത് പറഞ്ഞതെന്നും യുവതി പ്രധാനമന്ത്രിക്കും, പഞ്ചാബ് മുഖ്യമന്ത്രിക്കും അയച്ച കത്തില്‍ പറയുന്നു. 

തന്റെ ആഗ്രഹത്തിന് വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ തന്നെ നശിപ്പിച്ചു കളയുമെന്ന് ഗുര്‍മിത് ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി കത്തില്‍ പറയുന്നു. ഈ അജ്ഞാത കത്തെഴുതി യുവതിയെ പിന്നീട് മൂന്ന് വര്‍ഷവും ഗുര്‍മീത് പീഢനത്തിന് ഇരയാക്കി കൊണ്ടിരുന്നു. 

35-40 വയസ് പിന്നിട്ട സ്ത്രീകളാണ് ഗുര്‍മിതിന്റെ ശിഷ്യഗണത്തില്‍ കൂടുതലുണ്ടായിരുന്നത്. വിവാഹപ്രായം കഴിഞ്ഞതിനാല്‍ ഇവര്‍ക്ക് ഇത്തരമൊരു സാഹചര്യത്തില്‍ കഴിയുകയല്ലാതെ മറ്റ് വഴികളുണ്ടായിരുന്നില്ലെന്നും കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം