ദേശീയം

2024 മുതല്‍ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്ന് നീതി ആയോഗ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: 2024 മുതല്‍ ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്ന നിര്‍ദ്ദേശത്തിന് പിന്തുണയുമായി നിതി ആയോഗ്. ഈ നിര്‍ദേശം ദേശീയ താല്‍പര്യത്തിന് യോജിച്ചതാണെന്നും നീതി ആയോഗ് പറയുന്നു. നിര്‍ദേശം പ്രാബല്യത്തില്‍ വന്നാല്‍ ചില നിയമസഭകളുടെ കാലാവധി വെട്ടിക്കുറക്കുകയോ നീട്ടുകയോ ചെയ്യേണ്ടി വരും. പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായി  ഭരണഘടനാ വിദഗ്ധര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കൂടിയാലോചന നടത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവരണം. 2017 മുതല്‍ 2020 വരെ മൂന്ന് വര്‍ഷ കാലയളവിലേക്കുള്ള അജണ്ടയുടെ ഭാഗമായാണ് ഇക്കാര്യം പറയുന്നത്.

2018 മാര്‍ച്ചിനുള്ളില്‍ ഇത് നിര്‍ദ്ദേശം പരിഗണിച്ച് ആവശ്യമായ തീരുമാനം എടുക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിതി ആയോഗ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു. വര്‍ദ്ധിച്ച തിരഞ്ഞെടുപ്പ് ചിലവ് ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദേശം. അദ്ധ്യാപകര്‍ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഉപയോഗിക്കുന്നത് മൂലം അതത് മേഖലകളിലെ പ്രവര്‍ത്തനത്തെ അത് ബാധിക്കുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി