ദേശീയം

ഇത് ഇന്ത്യയിലാണ്; ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചപ്പോള്‍ യുവതി നടുറോഡില്‍ പ്രസവിച്ചു, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഗര്‍ഭിണിക്കൊപ്പം കൂടെയാളില്ലെന്ന കാരണത്താല്‍ ചികിത്സ നിഷേധിച്ച് ആശുപത്രി അധികൃതര്‍. ജാര്‍ഖണ്ഡിലെ സരയ്‌കേല-ഖരസവാന്‍ ജില്ലയിലെ ആരോഗ്യകേന്ദ്രത്തിലായിരുന്നു പെണ്‍കുട്ടി ചികിത്സ തേടിയെത്തിയത്. ആശുപത്രി അധികൃതര്‍ കയ്യൊഴിഞ്ഞതോടെ പെണ്‍കുട്ടി നടുറോഡില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് പ്രസവിച്ചത്. കാമുകനില്‍ നിന്നായിരുന്നു പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്.

ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി കാമുകനോട് പറഞ്ഞപ്പോള്‍ കാമുകന്‍ പെണ്‍കുട്ടിയെ ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നും മാറിനിന്ന പെണ്‍കുട്ടി നാലുമാസത്തോളം തെരുവില്‍ അലയുകയായിരുന്നു. റോഡില്‍ പ്രസവിച്ച പെണ്‍കുട്ടിയെ സഹായിക്കാനോ തിരിഞ്ഞുനോക്കാനോ നാട്ടുകാര്‍ തയ്യാറിയില്ലെന്നും ആക്ഷേപമുണ്ട്. പിന്നീട് ഓംപ്രകാശ് എന്നായാള്‍ തൊട്ടടുത്ത പ്രാഥമിക കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും അധികൃതര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല.

പിന്നിട് ഓംപ്രകാശ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ സ്ഥലത്തെത്തിയ ശേഷം പ്രാഥമിക ചികിത്സകള്‍ നല്‍കുകയായിരുന്നു.തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും മഹിളാ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രിയില്‍ ആവശ്യത്തിന് നഴ്‌സുമാരില്ലാത്തതും മറ്റൊരു പ്രസവം നടക്കുന്നതുകൊണ്ടാണ് യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാത്തതെന്നുമായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം. അതേസമയം പെണ്‍കുട്ടിയെ കൈയൊഴിഞ്ഞ സംഭവം ന്യായീകരിക്കാനാവില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞടുപ്പ് കമ്മിഷൻ

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ