ദേശീയം

ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാജ്യത്തിന്റെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആര്‍എന്‍എസ്എസ്1എച്ച് വിക്ഷേപണം പരാജയപ്പെട്ടു. ഉപഗ്രഹത്തിന് പി.എസ്.എല്‍.വി സി 39 റോക്കറ്റില്‍നിന്ന് വേര്‍പെടാനായില്ല. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ആയിരുന്നു വിക്ഷേപണം. ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ സ്ഥിരീകരിച്ചു. 

ഗതിനിര്‍ണയത്തിനുള്ള 'നാവിക്' ശൃംഖലയില്‍ പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണമാണ് പരാജയപ്പെട്ടത്. 2013ല്‍ വിക്ഷേപിച്ച ഉപഗ്രഹം തകരാറിലായതിനെ തുടര്‍ന്നാണ് പുതിയത് ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശ്രമിച്ചത്. ഗതിനിര്‍ണയ സംവിധാനത്തിന് തുടക്കമിട്ട് 2013ല്‍ വിക്ഷേപിച്ച ഐ.ആര്‍.എന്‍.എസ്.എസ്. 1 എ എന്ന ഉപഗ്രഹത്തിലെ മൂന്ന് റുബിഡിയം അറ്റോമിക് ക്ലോക്കുകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഇത് സ്ഥാനനിര്‍ണയത്തെ ബാധിച്ചതോടെ നാവികിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം ജനുവരിമുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനെത്തുടര്‍ന്നായിരുന്നു പുതിയ ഉപഗ്രഹ വിക്ഷേപണം.

പി.എസ്.എല്‍.വി. സി39 റോക്കറ്റുപയോഗിച്ചാണ് 1425 കിലോഗ്രാം ഭാരമുളള ഉപഗ്രഹം വിക്ഷേപിച്ചത്. ഉപഗ്രഹത്തെ 35,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണ പഥത്തില്‍ എത്തിക്കാനായിരുന്നു ശ്രമം. കൗണ്ട് ഡൗണ്‍ ബുധനാഴ്ച ഉച്ചയ്ക്ക് തുടങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി