ദേശീയം

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് കൊള്ളയടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് കൊള്ളയടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മാണ്ഡ്യ സ്വദേശിയാണ് അറസ്റ്റിലായതെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ ബസിെന്റ െ്രെഡവര്‍ ഇയ്യാളെ തിരിച്ചറിഞ്ഞു. മറ്റ് മൂന്ന് പേര്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കുകയായിരുന്നു. വടിവാള്‍ കാണിച്ചു സ്വര്‍ണവും പണവും മുഖംമൂടി ധരിച്ച നാലംഗ സംഘം കൊള്ളയിടിക്കുകയായിരുന്നു.പുലര്‍ച്ചെ 2.45നാണ് സംഭവം നടന്നത്.

സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്നുള്ള ബസാണിത്. യാത്രക്കാരുടെ കഴുത്തില്‍ കത്തിവെക്കുകയും സ്വര്‍ണമാല കവര്‍ന്നെടുക്കുകയും ചെയ്യുകയായിരുന്നു. ബൈക്കിലെത്തിയ മുഖം മൂടി ധരിച്ചെത്തിയ സംഘം വഴിചോദിക്കാനെന്ന വ്യാജേന ബസില്‍ കയറുകയും കത്തികാണിച്ചു ഭീഷണിപ്പെടുത്തുകയുമായിരുന്നു.

യാത്രക്കാരായി കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്നതിനാല്‍ പ്രതികരിക്കാന്‍ സാധിച്ചില്ലെന്ന് യാത്രക്കാരന്‍ പറഞ്ഞു. ഈ റൂട്ടില്‍ രാത്രികാലത്ത് ചെറു വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി കൊള്ളയിടിക്കുന്നത് പതിവാണെന്നും എന്നാല്‍ ഒരു ബസ് തടഞ്ഞു ഇങ്ങനെ കൃത്യം ചെയ്യുന്നത് ആദ്യമായാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്