ദേശീയം

പത്മാവതി വിവാദം: ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള ബിജെപി തന്ത്രമെന്ന് അഗ്നിവേശ് 

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തിന് പദ്മാവതി സിനിമയെ ബിജെപി ഉപയോഗിക്കുന്നതായി സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. വര്‍ഗീയ ധ്രൂവീകരണം വഴി തെരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കാനാണ്പദ്മാവതിയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ബിജപി ശ്രമിക്കുന്നതെന്നും അഗ്നിവേശ് ആരോപിച്ചു. 

ഗുജറാത്ത് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ ബിജെപി അധികാരത്തിലുളള സംസ്ഥാനങ്ങളില്‍ മാത്രമാണ് പദ്മാവതി സിനിമ നിരോധിക്കുന്നതിനുളള നീക്കം നടക്കുന്നത്. വര്‍ഗീയ ധ്രൂവീകരണത്തിലുടെ നേട്ടം ഉണ്ടാക്കാനുളള ബിജെപിയുടെ തന്ത്രം ഇതില്‍ നിന്നും വ്യക്തമാണ്. ചരിത്രം പരിശോധിച്ചാല്‍ ഹിറ്റ്‌ലറും സമാനമായ നടപടികള്‍ സ്വീകരിച്ചിരുന്നതായി കാണാം. എന്നാല്‍ ഹിറ്റ്‌ലറുടെ കാര്യത്തില്‍ വിധി മറിച്ചായിരുന്നു. ഇത് ഓര്‍ക്കുന്നത് നല്ലതാണെന്നും അഗ്നിവേശ് ഓര്‍മ്മിപ്പിച്ചു. 

പദ്മാവതി നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്ന ബിജെപി മുഖ്യമന്ത്രിമാരായ വസുന്ധര രാജ, ശിവരാജ് സിങ് ചൗഹാന്‍, യോഗി ആദിത്യനാഥ് എന്നിവര്‍ ആദ്യം ചിത്രം കാണാനും അഗ്നിവേശ് ഉപദേശിച്ചു. സിനിമ ഉള്‍പ്പെടെയുളള ഒരു മാധ്യമത്തിനും നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും അഗ്നിവേശ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

പാക് യുവതിക്ക് ഇന്ത്യയിൽ സ്നേഹത്തണല്‍ ഒരുക്കി ഡോക്ടർമാർ; ആയിഷയുടെ ഹൃദയം വീണ്ടും തുടിച്ചു

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ