ദേശീയം

പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ മദ്യവും പണവും വിതരണം ചെയ്യുന്ന അണ്ണാ ഡിഎംകെ എംഎല്‍എയുടെ ദൃശ്യങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് ഭരണകഷിയായ അണ്ണാ ഡിഎംകെയുടെ പൊതു പരിപാടിയില്‍ ആളെക്കൂട്ടാന്‍ എംഎല്‍എ പണവും മദ്യവും വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. എംജിആര്‍ നൂറാം വര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലേക്ക് ആളെകയറ്റുന്നതിനായാണ് കൊയമ്പത്തൂരിലെ സുലുര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള നേതാവ് ആര്‍. കനകരാജ് മദ്യത്തിന്റെ പെട്ടികളും പണവും വിതരണം ചെയ്തത്. എന്നാല്‍ മദ്യത്തിന്റെ പെട്ടിക്കുള്ളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ള ഭക്ഷണമാണെന്നും പണം അവര്‍ക്കുള്ള യാത്ര ചെലവിനുള്ളതാണെന്നുമാണ് കനകരാജിന്റെ നിലപാട്. 

അണ്ണാ ഡിഎംകെയുടെ സ്ഥാപക നേതാവ് എംജിആറിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സുലൂരില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമിയാണ് ഒരു പരിപാടിയില്‍ പങ്കെടുത്തത്. ലിക്കര്‍ ബോക്‌സിന്റെ അടുത്ത് കനകരാജ് ഇരിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലൂടെ വലിയ രീതിയില്‍ പ്രചരിക്കുന്നത്. അദ്ദേഹത്തിന്റെ അടുത്ത് പേനയും രജിസ്റ്ററും പിടിച്ച് ഒരു പ്രവര്‍ത്തകന്‍ നില്‍ക്കുന്നതിന്റേയും മറ്റൊരാള്‍ 2000 ത്തിന്റെ നോട്ടുകള്‍ എണ്ണുന്നതും വീഡിയോയില്‍ കാണാം.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്നതിനുള്ള മദ്യവും പണവുമാണ് ഇതെന്നാണ് ആരോപണം ഉയരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വലിയ രീതിയില്‍ പ്രചരിക്കുന്ന വീഡിയോ ഭരണകക്ഷിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറിലെ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുടെ പ്രധാന എതിരാളികളായ ടി.ടി.വി ദിനകരന്റെ പണത്തിന് മുന്‍പില്‍ വീഴരുതെന്ന് വോട്ടര്‍മാരെ ഉപദേശിച്ചത് ഇദ്ദേഹം തന്നെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ