ദേശീയം

അദ്വാനിയെയും ജോഷിയെയും മൂലയ്ക്കിരുത്തിയത് മോദിയെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

സമകാലിക മലയാളം ഡെസ്ക്

ന്യഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും മൂലയ്ക്കിരുത്തിയത് ഇവരാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. 

അരുണ്‍ഷൂരിയും താനും ഉള്‍പ്പെടെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ അമിത്ഷായും മോദിയും ഒളിച്ചുകളിക്കുകയാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവായ പൂനെവാലയുടെ രാഹുല്‍ പരിഹാസം ഏറ്റെടുക്കാന്‍ ബിജെപി നേതാക്കള്‍ക്ക് എങ്ങനെയാണ് കഴിയുന്നത്. ബിജെപിയിലും  ഇത് തന്നെയല്ലേ നടക്കുന്നതെന്നും ശ്ത്രുഘ്‌നന്‍ സിന്‍ഹ പരിഹസിച്ചു

ബിജെപിയില്‍ വണ്‍മാന്‍ഷോയും  ടു മാന്‍ ആര്‍മിയുമാണുള്ളതെന്നായിരുന്നു മോദിയെയും അമിത് ഷായെയും മുന്‍നിര്‍ത്തി അദ്ദേഹം പറഞ്ഞത്. മുതിര്‍ന്ന നേതാക്കളായ ജോഷിക്കും അദ്വാനിക്കും ഇതിന്റെ ഭാഗമായാണ് സ്ഥാനമാനങ്ങള്‍ നല്‍കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണത്തെ ഔറംഗസീബ് രാജ് എന്ന് കളിയാക്കിയ മോദിയുടെ പരിഹാസത്തിനെതരിയെ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തി. യശ്വന്ത് സിന്‍ഹ, അദ്വനി എന്നിവരുടെ നിലവിലെ അവസ്ഥ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം