ദേശീയം

മുത്തലാഖില്‍ മൗനമില്ല;അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു: മോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖ് വിഷയത്തില്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കൊപ്പമാണ്. മുത്തലാഖ് ഒരിക്കലും തിരഞ്ഞെടുപ്പ് വിഷയവുമല്ല. അതുകൊണ്ട് ആദ്യം മനുഷ്യത്വമാണ് വേണ്ടതെന്നും പിന്നീടാണ് തെരഞ്ഞെടുപ്പെന്നും മോദി അഭിപ്രായപ്പെട്ടു.  

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ്സ് അയോധ്യ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്നതെന്നും മോദി പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പിന് ശേഷം കേസ് പരിഗണിച്ചാല്‍ മതിയെന്നാണ് അദ്ദേഹം വാദിച്ചത്. എന്ത് കൊണ്ടാണ് അദ്ദേഹം ഈ വിഷയം തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നതെന്നും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മോദി ചോദിച്ചു.

ഗുജറാത്തിലെ യുവാക്കളെ സാങ്കേതിക മേഖലയില്‍ ഉന്നതിയിലെത്തിക്കാനുതകുന്ന തരത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്നും യുവാക്കളെ സ്വയംപര്യാപതരാക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്