ദേശീയം

ആ വീഡിയോ കണ്ടുതീര്‍ക്കാനായില്ല,  എന്തിനവര്‍ എന്റെ മകനോട് അത് ചെയ്തു:കൊല്ലപ്പെട്ട അഫ്രസുലിന്റെ മാതാവ് 

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: മകന്റെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്ന് രാജസ്ഥാനില്‍ ഹിന്ദുത്വഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 
അഫ്രസുലിന്റെ  മാതാവ്. ബുധനാഴ്ച രാവിലെയാണ് ബംഗാള്‍ സ്വദേശിയായ അഫ്രസുല്‍ കൊലചെയ്യപ്പെട്ടത്. ലൗവ് ജിഹാദ് ആരോപിച്ച്് മുസ്ലീം മതവിശ്വാസിയായ യുവാവിനെ തീവ്രഹിന്ദുത്വവാദികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. 

രാവിലെയും ഞാനെന്റെ മകനോട് സംസാരിച്ചിരുന്നു. എന്തിനാണവര്‍ എന്റെ മകനെ കൊന്നതെന്നറിയില്ല. ആ വീഡിയോ ഞാനും കണ്ടു. 'കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം', തന്റെ മകന്റെ ഘാതകര്‍ ശിക്ഷക്കപ്പെടണമെന്നാവശ്യമുയര്‍ത്തിയുള്ള അഫ്രസുലിന്റെ അമ്മയുടെ വാക്കുകള്‍ എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സംഭവത്തില്‍ ശംഭുലാല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജസ്ഥാനിലെ രാജ്‌സമന്ദിലില്‍ കരാര്‍ ജീവനക്കാരനായ അഫ്രസുലിനെ ജോലി നല്‍കാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് ശംഭുലാല്‍ കൊലചെയ്തത്. അഫ്രസുലിനെ പുറകില്‍ നിന്ന് മഴുകൊണ്ട് വെട്ടുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ നീലത്തു വീണ ഇയാളെ വീണ്ടും വീണ്ടും ശംഭുലാല്‍ വെട്ടി. തുടര്‍ന്ന് തീകൊളുത്തുകയായിരുന്നു. അഫ്രസുല്‍ ജീവന് വേണ്ട് യാചിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കൊല നടത്തിയതിന് ശേഷം ക്യാമറയില്‍ നോക്കി ഇയാള്‍ ഭീഷണി മുഴക്കുന്നുണ്ട്. ജിഹാദികള്‍ ഇന്ത്യയില്‍ നിന്ന് പോയില്ലെങ്കിലും ഇതായിരിക്കും വിധിയെന്നാണ് ഇയാള്‍ പറയുന്നത്. ശംഭുലാലിന്റെ സഹോദരിയുമായി അഫ്രസുലിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവ സ്ഥലത്തിലൂടെ പോയ വഴിയാത്രക്കാരന്‍ കത്തിക്കരിഞ്ഞ ശരീരം കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. ബുധനാഴ്ചയാണ് കൊല നടന്നത്. അന്നു തന്നെ വാട്ട്‌സാപ്പിലൂടെ വീഡിയോ പ്രചരിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍