ദേശീയം

അമര്‍നാഥ് ക്ഷേത്രത്തില്‍ മണിമുഴക്കുന്നതിനും മന്ത്രം ചൊല്ലുന്നതിനും വിലക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ അമര്‍നാഥ് ഗുഹാ ക്ഷേത്രത്തില്‍ മണിമുഴക്കുന്നതിനും മന്ത്രം ചൊല്ലുന്നതിനും വിലക്ക്. ശബ്ദമലിനീകരണം ചൂണ്ടികാട്ടി ദേശീയ ഹരിത ട്രിബ്യൂണലാണ് ഉത്തരവിട്ടത്.  ജലനിരപ്പില്‍ നിന്ന് 3888 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണുകളും മറ്റും സൂക്ഷിക്കുന്നതിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. 

തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി 2012 ല്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ വീഴ്ച വരുത്തിയ അമര്‍നാഥ് ക്ഷേത്ര ബോര്‍ഡിനെ ദേശീയ ഹരിത ട്രിബ്യൂണല്‍ കഴിഞ്ഞ മാസം വിമര്‍ശിച്ചിരുന്നു. കൂടാതെ ക്ഷേത്ര ഭാരവാഹികളോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് ഡിസംബര്‍ ആദ്യ ആഴ്ച സമര്‍പ്പിക്കാന്‍ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മണിമുഴക്കുന്നതിനും മന്ത്രം ചൊല്ലുന്നതിനും ജസ്റ്റിസ് സ്വതന്ത്രകുമാര്‍ അധ്യക്ഷനായ ബെഞ്ച് വിലക്ക് ഏര്‍പ്പെടുത്തിയത്.കഴിഞ്ഞ മാസം സമാനമായ നിലയില്‍ വൈഷ്‌ണോ ദേവി ക്ഷേത്രത്തിനും സമാനമായ നിര്‍ദേശം ദേശീയ ഹരിത ട്രിബ്യൂണല്‍ നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്