ദേശീയം

ദാവൂദിനെയും നവാസ് ഷെരീഫിനെയും കണ്ടുവെന്നാകും നാളെ പറയുക?; മറുപടിയുമായി ഹാര്‍ദിക് പട്ടേല്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:  രാഹുല്‍ ഗാന്ധിയുടെ ബന്ധുവായ റോബര്‍ട്ട് വധേരയുമായി കൂടിക്കാഴ്ച നടത്തിയെന്ന വിമത നേതാവ് ദിനേശ് ബംബാനിയുടെ ആരോപണത്തിന് മറുപടിയുമായി പട്ടിദാര്‍വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേല്‍. ഇങ്ങനെപോയാല്‍ ഇവര്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായും അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമുമായും താന്‍ കൂടിക്കാഴ്ച നടത്തിയെന്ന് ആരോപണം ഉന്നയിക്കുമല്ലോ എന്ന് അദ്ദേഹം പരിഹസിച്ചു. 

റോബര്‍ട്ട് വധേരയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തിന് പുറമേ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിന് എന്ന ചോദ്യവും വിമത നേതാവ് ദിനേശ് ബംബാനി ഉന്നയിച്ചിരുന്നു. കൂടിക്കാഴ്ചയെ സംബന്ധിച്ച് പട്ടിദാര്‍ വിഭാഗം പ്രവര്‍ത്തകര്‍ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതുവരെ വിശദീകരണം നല്‍കാന്‍ ഹാര്‍ദിക് പട്ടേല്‍ തയ്യാറായില്ലെന്നും ദിനേശ് ബംബാനി കുറ്റപ്പെടുത്തി. റോബര്‍ട്ട് വധേരയുമായുളള കൂടിക്കാഴ്ചയില്‍  രഹസ്യഇടപാടുകള്‍ വല്ലതും നടന്നുവോയെന്നും ബംബാനി ചോദിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ കോണ്‍ഗ്രസും ഹാര്‍ദിക് പട്ടേലും നിഷേധിച്ചു. ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ചയും  നടന്നിട്ടില്ലെന്ന് ഇരുവിഭാഗവും ഒരേ സ്വരത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠിയിലെയും റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍