ദേശീയം

ബാങ്ക് അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിക്കല്‍:അവസാന തീയതി 2018 മാര്‍ച്ച് 31

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. മാര്‍ച്ച് 31 വരെയാണ് കേന്ദ്രസര്‍ക്കാര്‍ സമയം നീട്ടിനല്‍കിയത്. പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ക്ക് ആധാറുമായി ബന്ധിപ്പിക്കാന്‍ ആറുമാസം വരെ സമയം നല്‍കിയിട്ടുണ്ട്. അല്ലാത്തവ പ്രവര്‍ത്തനരഹിതമാകും. വിവിധ സാമൂഹ്യ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കാനിരിക്കെയാണു കേന്ദ്രസര്‍ക്കാറിന്റെ പുതിയ തീരുമാനം.

ആധാറുമായി ബന്ധിപ്പിക്കുന്നത് മാര്‍ച്ച് 31 വരെ നീട്ടാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണം സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ നീട്ടിയ തീയതി വ്യക്തമായിരുന്നില്ല. ഇതിന് പിന്നാലെ ഇറക്കിയ പത്രക്കുറിപ്പിലാണ് അവസാന തീയതി മാര്‍ച്ച് 31 വരെ ആണെന്ന് അറയിച്ചത്. 

പാന്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഈ വര്‍ഷം ഡിസംബര്‍ 31 എന്നാണു കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞയാഴ്ച പാന്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ആയി നീട്ടിനല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി