ദേശീയം

തമിഴ്‌നാട്ടില്‍ കണ്ടെത്താനുള്ളത് 433 പേരെ, കേരളത്തില്‍ 186; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഇനിയും കണ്ടെത്താനുള്ളത് അറുന്നൂറിലേറെ മത്സ്യത്തൊഴിലാളികളെയാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍. തമിഴ്‌നാട്ടില്‍നിന്ന് മത്സ്യബന്ധത്തിനു പോയ 433 പേരെയും കേരളത്തില്‍നിന്ന് 186 പേരെയുമാണ് കണ്ടെത്താനുള്ളത്. ഇരു സംസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ അന്തിമ കണക്ക് നല്‍കാനായിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വീടുകള്‍ കയറിയിറങ്ങിയുള്ള കണക്കെടുപ്പ് നടന്നുവരികയാണെന്നാണ് സംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുള്ളത്. അതു പൂര്‍ത്തയായാല്‍ മാത്രമേ അന്തിമ ചിത്രം ലഭിക്കൂ. മത്സ്യത്തൊഴിലാളികളില്‍ പലരും ഓഖി രൂപപ്പെടുന്നതിനു മുമ്പ് കടലില്‍ പോയവരാണ്. ബോട്ടുകളില്‍ ചെറു വള്ളങ്ങളിലുമാണ് ഇവരില്‍ നല്ലൊരു പങ്കും മത്സ്യബന്ധനത്തിനു പോയിട്ടുള്ളതെന്ന് ഉ്‌ദ്യോഗസ്ഥര്‍ പറഞ്ഞു.

ചുഴലിക്കാറ്റില്‍പ്പെട്ട് കേരളത്തില്‍ 63 പേരും തമിഴ്‌നാട്ടില്‍ 14 പേരും മരിച്ചതായാണ് കേന്ദ്ര സര്‍ക്കാരിനു വിവരം ലഭിച്ചിട്ടുള്ളതെന്ന് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി