ദേശീയം

എന്റെ റോള്‍ കഴിഞ്ഞിരിക്കുന്നു; രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സോണിയ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നതിനു തൊട്ടുതലേന്നാണ് സോണിയയുടെ പ്രഖ്യാപനം. ശനിയാഴ്ചയാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.

'എന്റെ റോള്‍ ഇനി വിരമിക്കുക എന്നതാണ്' - പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് സോണിയയുടെ ഒറ്റവരിയിലുള്ള പ്രതികരണം ഇതായിരുന്നു. പത്തൊന്‍പതു വര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിച്ച ശേഷമാണ് സോണിയ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നത്.

രാഹുലിനെ പാര്‍ട്ടി അധ്യക്ഷനായി നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റു സ്ഥാനത്തേക്കു നടത്തിയ തെരഞ്ഞടുപ്പില്‍ മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാത്ത പശ്ചാത്തലത്തിലാണ് രാഹുലിനെ അധ്യക്ഷനായി പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്