ദേശീയം

ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കും: ശിവസേന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപിയെ അധികാരത്തില്‍നിന്നു പുറത്താക്കുമെന്ന് സഖ്യകക്ഷിയായ ശിവസേന. നിലവിലെ സഖ്യത്തില്‍നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പുറത്തുവരണമെന്നും തെരഞ്ഞെടുപ്പിലൂടെ ഒറ്റയ്ക്ക് അധികാരം പിടിക്കണമെന്നും ശിവസേന യുവജന വിഭാഗം നേതാവ് ആദിത്യ താക്കറെ പറഞ്ഞു. അഹമ്മദ്‌നഗറിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അധികം താമസിക്കാതെ അധികാരത്തിലെത്താന്‍ നമുക്ക് സാധിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ ബിജെപിയെ മാറ്റി നമുക്ക് അധികാരത്തിലെത്താം.അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉദ്ധവ് സാഹബും നിങ്ങളുമാണ്- ആദിത്യ പ്രവര്‍ത്തകരോടു പറഞ്ഞു. 

എന്തൊക്കെ സംഭവിച്ചാലും തനിച്ച് അധികാരത്തിലെത്താനാവണം നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത്. രാഷ്ട്രീയ ചൂട് മഹാരാഷ്ട്രയില്‍ കൂടുതലാണ്. എന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്ന് അറിയില്ല. ഒരു വര്‍ഷത്തിനുള്ളില്‍ ഇതു നടക്കുമെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും ആദിത്യ പറഞ്ഞു. 

മുംബൈ മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശിവസേന ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ അതു പാര്‍ട്ടിക്കു തിരിച്ചടിയാണുണ്ടാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത