ദേശീയം

ആര് വന്നാലും പോയാലും കോണ്‍ഗ്രസിന്റെ ശൈലി അഴിമതി തന്നെ: ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി. കോണ്‍ഗ്രസിന്റെ തലപ്പത്ത് എന്തു മാറ്റം വന്നാലും പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയും അഴിമതി രീതിയും രണ്ടും ഒന്നാണെന്ന് ബിജെപി ആരോപിച്ചു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ജാര്‍ഖണ്ഡ് ഭരിച്ചിരുന്ന മധുകോഡയെ അഴിമതിക്കേസില്‍ ശിക്ഷിച്ച കോടതി വിധി പരാമര്‍ശിച്ചായിരുന്നു ബിജെപിയുടെ വിമര്‍ശനം. 

കഴിഞ്ഞ നാലു വര്‍ഷമായി കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്രത്തില്‍ ഭരണത്തിന് പുറത്താണ്. എങ്കിലും യുപിഎ സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ കോണ്‍ഗ്രസിനെ വിടാതെ പിന്തുടരുകയാണ്. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്തതോടെ പുതിയ യുഗത്തിന് തുടക്കമായി എന്നാണ് കോണ്‍ഗ്രസിലെ സംസാരവിഷയം. എന്നാല്‍ യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷകാലയളവില്‍ നടന്ന വഴിവിട്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാവുന്നതാണെന്ന് ബിജെപി വക്താവ് സാബിത് പത്ര ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള മുന്‍ യുപിഎ സര്‍ക്കാരിന്റെ മൂക്കിന് താഴെ 14ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. 

കോണ്‍ഗ്രസ് പ്രാചീന തത്ത്വശാസ്ത്രത്തില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയാണ് എന്ന് ഇപ്പോഴും ചിലര്‍ വിശ്വസിക്കുന്നത്. എന്നാല്‍ അഴിമതിയാണ് ഇവരുടെ തത്ത്വശാസ്ത്രം എന്ന് വ്യവഹാരങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നതായും സാബിത് പത്ര  അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി