ദേശീയം

ഗോരക്ഷയുടെയും വര്‍ഗീയതയുടെയും പേരില്‍ ദളിത് ന്യൂനപക്ഷങ്ങളും എഴുത്തുകാരും ആക്രമിക്കപ്പെടുന്നു: പ്രകാശ് കാരാട്ട്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : ഗോ രക്ഷയുടെയും വര്‍ഗീയതയുടെയും പേരില്‍ ദളിത് ന്യൂനപക്ഷങ്ങളും എഴുത്തുകാരും ബുദ്ധിജീവികളും ആക്രമിക്കപ്പെടുന്നതായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്. ആര്‍എസ്എസിന്റെ ഹിന്ദുത്വ അജന്‍ണ്ട നടപ്പാക്കുന്ന ബിജെപി സര്‍ക്കാരിന്റെ അപകടകരമായ നീക്കമാണ് നിരന്തരം ഉണ്ടാവുന്ന അക്രമങ്ങളിലുടെ വ്യക്തമാകുന്നത്. മാധ്യമങ്ങളെയും ജുഡിഷ്യറിയെയും നിയന്ത്രിക്കാനുളള നീക്കങ്ങളും സമാന്തരമായി നടക്കുന്നതായി പ്രകാശ് കാരാട്ട് ആരോപിച്ചു.

പ്രതിവര്‍ഷം രണ്ട് കോടി തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന മോദി സര്‍ക്കാരിന്റെ വാഗ്ദാനവും വെറുതെയായി. ജിഎസ്ടിയും നോട്ടുനിരോധനവും തൊഴിലും ഇല്ലാതാക്കി. തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇടപെടാതെയും കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയുളള ഭരണമാണ് നടക്കുന്നത്. ഈ ഘട്ടത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യമൂല്യങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുന്നതിന് യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഎം 22 പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ ഡല്‍ഹി സംസ്ഥാന സമ്മേളനം സുകോമള്‍സെന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു കാരാട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബാധിച്ചത് 15,000 യാത്രക്കാരെ, ന്യായീകരിക്കാനാകില്ല'; 30 ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്

സ്വര്‍ണവില വീണ്ടും കുറഞ്ഞു; 53,000ല്‍ താഴെ

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഡോർട്മുണ്ടിന് റയല്‍ എതിരാളി, ബയേണെ വീഴ്ത്തി

എസ്എസ്എൽസി പുനർമൂല്യനിർണയം : അപേക്ഷ ഇന്നു മുതൽ നൽകാം

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു