ദേശീയം

യുപിഎ ഭരണത്തില്‍ രാജ്യത്തിന് റെക്കോഡ് വളര്‍ച്ച ; കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ രാഹുലിന് കഴിയും : മന്‍മോഹന്‍സിംഗ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  പാര്‍ട്ടിയെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുലിനെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു മുന്‍ പ്രധാനമന്ത്രി. സോണിയഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന കാലം ചരിത്രനേട്ടങ്ങളുടേതാണ്. 10 വര്‍ഷത്തെ യുപിഎ ഭരണത്തില്‍ രാജ്യം റെക്കോഡ് വളര്‍ച്ച നേടി. രാജ്യത്ത് മാറ്റങ്ങളുടെ വഴി തെളിക്കാന്‍ രാഹുലിന് കഴിയുമെന്നും മന്‍മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. വിദ്വേഷ രാഷ്ട്രീയത്തില്‍ നിന്ന് പ്രത്യാശയുടെ രാഷ്ട്രീയത്തിലേക്ക് നയിക്കാന്‍ രാഹുലിന് കഴിയട്ടെയെന്നും മന്‍മോഹന്‍ സിംഗ് ആശംസിച്ചു. 

20 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷ പദമേറ്റെടുക്കുന്നത് വലിയ കടമ്പയായിരുന്നുവെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ സോണിയഗാന്ധി അഭിപ്രായപ്പെട്ടു. വൈകാരികമായ സന്ദര്‍ഭത്തിലാണ് അധ്യക്ഷപദം ഏറ്റെടുത്തത്. നിര്‍ണായക ഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരും അണികളും വലിയ പിന്തുണ നല്‍കി. തനിക്ക് നല്‍കിയ പിന്തുണക്ക് എല്ലാവരോടും നന്ദി അറിയിക്കുന്നു. രാഹുലിന്റെ നേതൃത്വത്തില്‍ വിശ്വാസമുണ്ട്. രാഹുലിന്റെ കൈയില്‍ കോണ്‍ഗ്രസിന്റെ ഭാവി ഭദ്രമെന്നും സോണിയ അഭിപ്രായപ്പെട്ടു.  

യുപിഎ സര്‍ക്കാര്‍ മികച്ച ഭരണമാണ് നടത്തിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യം വലിയ പുരോഗതി നേടി. രാജ്യ പുരോഗതിക്കായി കോണ്‍ഗ്രസ് പോരാട്ടം തുടരും. 2014 മുതല്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി വലുതാണ്. നമ്മുടെ ഭരണഘടന മൂല്യങ്ങള്‍ പോലും ഭീഷണി നേരിടുകയാണ്. ഭയത്തിന്റെ അന്തരീക്ഷമാണ് ഇന്ന് നിലനില്‍ക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു. 

കോണ്‍ഗ്രസ് രാജ്യത്തെ 21 ആം നൂറ്റാണ്ടിലേക്ക് നയിച്ചപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പിന്നോട്ടടിക്കുകയാണ് ചെയ്തതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ മധ്യകാലഘട്ടത്തിലേക്കാണ് മോദി നയിക്കുന്നത്. ജനങ്ങളെ ദ്രോഹിക്കാനാണ് ബിജെപി അധികാരത്തെ ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ വിദേശ നയം മോദി സര്‍ക്കാര്‍ അട്ടിമറിച്ചു. രാജ്യം വളരണം എന്ന ലക്ഷ്യം സര്‍ക്കാര്‍ മറക്കുകയാണ്. ജനങ്ങളോടുള്ള വിശ്വാസം കൊണ്ടാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. സൗഹൃദത്തിന്റെ ഇന്ത്യയെ കെട്ടിപ്പടുക്കണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി