ദേശീയം

ഗുജറാത്ത് തെരഞ്ഞെടുപ്പ് :  പിന്നോക്ക സംവരണ മണ്ഡലങ്ങളിലും ബിജെപി മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്


അഹമ്മദാബാദ് : ഗുജറാത്തിലെ ന്യൂനപക്ഷ, പിന്നോക്ക മണ്ഡലങ്ങള്‍ ബിജെപിക്കൊപ്പം. സംസ്ഥാനത്തെ പിന്നോക്ക ദളിത് സംവരണ മണ്ഡലങ്ങളിലെല്ലാം ബിജെപിയാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്തെ 50 ഒബിസി സീറ്റുകളില്‍ 29 എണ്ണത്തിലും ബിജെപി മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് 18 ലും, മറ്റുള്ളവര്‍ മൂന്ന് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. 

സമസ്ഥാനത്തെ 20 പട്ടിക ജാതി സംവരണ സീറ്റുകളില്‍ 11 ഉം ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഏഴെണ്ണത്തില്‍ കോണ്‍ഗ്രസും, രണ്ടെണ്ണത്തില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു. 32 പട്ടിക വര്‍ഗ സീറ്റുകളില്‍ 17 ഉം ബിജെപിക്കൊപ്പമാണ്. അതേസമയം 15 സീറ്റില്‍ ലീഡ് നേടി കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പമുണ്ട്. 

ജിഗ്നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ തുടങ്ങിയ ദളിത് നേതാക്കളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് ബിജെപിക്കെതിരെ ശക്തമായ പ്രചരണമാണ് അഴിച്ചുവിട്ടത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി റാധേന്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന അല്‍പേഷ് താക്കൂര്‍ പിന്നിട്ടുനില്‍ക്കുയാണ്. അതേസമയം ബിജെപിയുടെ കോട്ടയായ രാജ്‌കോട്ട് വെസ്റ്റില്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിജയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്