ദേശീയം

വിഭാഗീയ രാഷ്ട്രീയം ഫലം കണ്ടില്ലല്ലേ..? 150 സീറ്റുകള്‍ എവിടെ പോയി..? മോദിയോട് പ്രകാശ് രാജ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ് രംഗത്തെത്തി. ഗുജറാത്ത് മോഡല്‍ വികസനത്തിനായി ജനങ്ങള്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്നും, പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്നുമാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ നിങ്ങള്‍ അവകാശപ്പെട്ട 150 സീറ്റുകള്‍ എവിടെ..? പ്രകാശ് രാജ് ട്വിറ്ററില്‍ പോസ്റ്റുചെയ്ത സന്ദേശത്തില്‍ ചോദിച്ചു. 

ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം ഗുണം ചെയ്തില്ല. പാകിസ്ഥാന്‍, മതം, ജാതി തുടങ്ങിയവയേക്കാള്‍ വലിയ പ്രശ്‌നങ്ങളാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍, ദരിദ്രര്‍ തുടങ്ങിയവരുടെ ദയനീയ സ്വരം താങ്കള്‍ക്ക് കേള്‍ക്കാനാകുന്നുണ്ടോ എന്ന് പ്രകാശ് രാജ് ട്വീറ്റില്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനങ്ങള്‍. പക്ഷെ താങ്കള്‍ തൃപ്തനാണോ എന്ന ചോദ്യത്തോടെയാണ് പ്രകാശ് രാജ് ട്വിറ്റര്‍ സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് തല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും