ദേശീയം

വിരാട് കോഹ് ലിയുടെ വിവാഹം രാജ്യദ്രോഹം, കല്യാണം രാമഭൂമിയില്‍ വേണമായിരുന്നു: ബിജെപി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവാഹം നടത്താതിരുന്ന ക്രിക്കറ്റ് താരം വിരാട് കോഹ് ലിയും സിനിമാ നടി അനുഷ്‌ക ശര്‍മ്മയും രാജ്യദ്രോഹികളാണെന്ന് ബിജെപി എംഎല്‍എ. മധ്യപ്രദേശ് എംഎല്‍എ പന്നലാല്‍ ശാക്യയാണ് വിവാദ പരാമര്‍ശം നടത്തിയത്. രാമന്റെ വിവാഹം നടന്ന സ്ഥലമാണ് ഇന്ത്യയെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു എംഎല്‍എയുടെ ആരോപണം.

ആഴ്ചകള്‍ക്ക് മുന്‍പ് ഇറ്റലിയിലായിരുന്നു വിരാട് കോഹ് ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും താര വിവാഹം.  ഇതിന്റെ ചുവടുപിടിച്ചായിരുന്നു വിരാട് കോഹ് ലിയെയും അനുഷ്‌ക ശര്‍മ്മയെയും രാജ്യദ്രോഹികളായി ചിത്രീകരിച്ച് ബിജെപി എംഎല്‍എയുടെ വിവാദ പരാമര്‍ശം. ഇറ്റലിയില്‍ വിവാഹം ചെയ്ത വിരാട് കോഹ് ലിക്ക് യൂവാക്കളുടെ ആരാധ്യപുരുഷനാകാനുളള അര്‍ഹതയില്ല. കീര്‍ത്തിയും സമ്പത്തും വിരാട് കോഹ് ലിക്ക് നല്‍കിയത് ഈ മണ്ണാണ്. എന്നാല്‍ രാമന്റെ വിവാഹം നടന്ന ഈ മണ്ണില്‍ വരണമാല്യം ചാര്‍ത്താന്‍ ഉചിതമായ സ്ഥലം കണ്ടെത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. ഇന്ത്യക്ക് പുറത്ത് വിവാഹം ചെയ്ത ഇരുവരും രാജ്യദ്രോഹികളാണെന്ന് ഗുണയില്‍ സര്‍ക്കാര്‍ പരിപാടിയെ അഭിസംബോധന ചെയ്ത് എംഎല്‍എ ആരോപിച്ചു

എംഎല്‍എയുടെ വിവാദ പരാമര്‍ശത്തിന് എതിരെ പ്രതിപക്ഷം രംഗത്തുവന്നു. വ്യക്തിയുടെ സ്വകാര്യതയെ ചോദ്യം ചെയ്ത എംഎല്‍എ ഇരുവരോടും മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷം ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഇത്തരത്തിലുളള പരാമര്‍ശം നടത്തുന്നത് അപമാനകരമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍