ദേശീയം

സിയാച്ചിനിലെ പട്ടാളക്കാരന് പകരം റഷ്യക്കാരന്‍;ബിജെപി എം പിക്ക് പരിഹാസവുമായി സോഷ്യല്‍ മീഡിയ 

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി:  സിയാച്ചിനിലെ കൊടുംമഞ്ഞില്‍ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരന്‍ എന്ന പേരില്‍ ബി.ജെ.പി എം.പിയും നടിയുമായ കിരണ്‍ ഖേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് റഷ്യന്‍ പട്ടാളക്കാരന്റെ ഫോട്ടോ. ചിത്രത്തോടൊപ്പം ഇന്ത്യന്‍ ആര്‍മിയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ കണ്ടെത്തി പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളും വ്യക്തികളുമാണ് ഈ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവന്നത്.

നേരത്തെ സമാന ചിത്രം ലാഫിംഗ് കളേഴ്‌സ് എന്ന ഫേസ്ബുക്ക് പേജ് കഴിഞ്ഞ വര്‍ഷം ഷെയര്‍ ചെയ്തിരുന്നു. ഇതാണ് കിരണ്‍ ഖേര്‍ വീണ്ടും പോസ്റ്റ് ചെയ്തത്. കിരണ്‍ ഖേറിനെ കളിയാക്കി നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന വ്യാജ ചിത്രങ്ങള്‍ കണ്ടുകൊണ്ടല്ല ഞങ്ങളില്‍ രാജ്യ സ്‌നേഹം വളരുന്നത് എന്നതാണ് ഒരാളുടെ കമന്റ്. തെറ്റാണെന്നു മനസിലായിട്ടും എന്തുകൊണ്ടാണ് താങ്കള്‍ പോസ്റ്റ് പിന്‍വലിക്കാത്തതെന്നാണ് മറ്റൊരു ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍