ദേശീയം

ബിഹാറില്‍ റെയില്‍വേ സ്‌റ്റേഷനില്‍ നക്‌സല്‍ ആക്രമണം; ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറിലെ റയില്‍വേ സ്റ്റേഷന് നേരെ നക്‌സല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് റയില്‍വേ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഹാറിലെ മസുധന്‍ റയില്‍വേ സ്‌റ്റേഷനിലാണ് ചൊവ്വാഴ്ച രാത്രി ആക്രമണം നടന്നത്. 

മസുധന്‍ ട്രാക്കിലൂടെ റെയില്‍ ഗതാഗതം തുടര്‍ന്നാല്‍ ബന്ധികളാക്കിയവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി മാല്‍ഡ ഡിആര്‍എമ്മിനെ വിളിച്ച് തട്ടിക്കൊണ്ടുപോയവരില്‍ ഒരാളായ അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു. മുന്‍കരുതലായി യാത്രക്കാര്‍ മറ്റ് വഴി തെരഞ്ഞെടുക്കണമെന്നും നിര്‍ദേശമുണ്ട്. സംഭവത്തെക്കുറിച്ച് റെയില്‍വേയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍

സല്‍മാന്റെ വീടിന് നേരെ വെടിവയ്പ്പ്: പ്രതികളില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു