ദേശീയം

നുണകളെ സത്യമായി ചിത്രീകരിക്കുന്നു ; അവസാന വിജയം സത്യത്തിന്റേത് :  ലാലു

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി : കാലിത്തീറ്റ കുംഭകോണക്കേസില്‍ സിബിഐ കോടതി കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ ബിജെപിയെ കുറ്റപ്പെടുത്തി ലാലു പ്രസാദ് യാദവ്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നതാണ് ബിജെപിയുടെ രീതി. ബിജെപിയുടെ രാഷ്ട്രീയ നെറികേടാണ് ശിക്ഷാവിധിക്ക് കാരണം. നുണകളെ സത്യമായി ചിത്രീകരിക്കുകയാണ്. അവസാന വിജയം സത്യത്തിന്റേതായിരിക്കുമെന്നും ലാലു ട്വിറ്റര്‍ കുറിപ്പില്‍ പറഞ്ഞു. 

അംബേദ്കറിനോടും നെല്‍സണ്‍ മണ്ഡേലയോടും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിനോടും ലാലു തന്നെ ഉപമിച്ചു. ഇവരെയെല്ലാം ചരിത്രം വില്ലന്മാരെപ്പോലെയാണ് കണക്കാക്കിയത്. വംസീയവും ജാതീയവുമായ വേര്‍തിരിവ് നില്‍ക്കുന്ന കാലത്ത്, ഇത് അങ്ങനെ തന്നെ തുടരും. ഇതില്‍ നിന്നും വ്യത്യസ്തമായ അനുഭവം പ്രതീക്ഷിക്കേണ്ടതില്ലെന്നും ലാലു അഭിപ്രായപ്പെട്ടു. 

മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര

1991 നും 1994 നും ഇടയില്‍ വ്യാജ ബില്ലുകള്‍ നല്‍കി ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസിലാണ് റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതി ലാലു കുറ്റക്കാരനെന്ന് വിധിച്ചത്. 1990 മുതല്‍ കൈവശമുള്ള ലാലുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടും. കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ ലാലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തെ റാഞ്ചിയെ ബിസ്രാ മുണ്ഡാ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. 

കേസില്‍ ലാലു അടക്കം 15 പേര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ ജനുവരി മൂന്നിന് വിധിക്കും. അതേസമയം കേസില്‍ പ്രതിയായിരുന്ന മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം ഏഴുപേരെ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വെറുതെ വിടുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി