ദേശീയം

തമിഴ് രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി രജനി; രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം 31ന് 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം പുതുവര്‍ഷ വേളയില്‍ നടത്തുമെന്ന് നടന്‍ രജനീകാന്ത്. ആറു ദിവസം നീണ്ടു നില്‍ക്കുന്ന ആരാധക സംഗമത്തിലാണ് രജനീകാന്തിന്റെ പ്രഖ്യാപനം. ആരാധക സംഗമത്തിന്റെ അവസാന ദിവസമാണ് ഡിസംബര്‍ 31.

തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഒട്ടേറെ ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് രജനീകാന്ത് പറഞ്ഞു. ഇതു സംബന്ധിച്ച് ഡിസംബര്‍ 31ന് വ്യക്തത വരുത്തും.

രാഷ്ട്രീയം തനിക്കു പുതുതല്ല. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന്റെ വരുംവരായ്കകള്‍ തനിക്കു നന്നായി അറിയാം. അതുകൊണ്ടാണ് താന്‍ മടിച്ചുനില്‍ക്കുന്നതെന്ന് രജനി വീശദീകരിച്ചു.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ജാഗ്രതയും ഒപ്പം തന്ത്രവും ആവശ്യമാണ്. യുദ്ധഭൂമിയില്‍ ഇറങ്ങിയാല്‍ ജയിച്ചേ പറ്റൂ. - ആരാധകരുടെ കൈയടിക്കിടെ രജനി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ