ദേശീയം

മന്ത്രിമാര്‍ക്ക് വിദേശ വസ്ത്രങ്ങള്‍ വേണ്ട; ബിജെപി മന്ത്രിമാര്‍ക്ക് ഡ്രസ് കോഡ് കൊണ്ടുവരണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

സമകാലിക മലയാളം ഡെസ്ക്

ന്ത്രിമാര്‍ക്ക് ഡ്രസ് കോഡ് കൊണ്ടുവരണമെന്ന ആവശ്യവുമായി ബിജെപി വിവാദ നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. പാശ്ചാത്യ വേഷങ്ങള്‍ ധരിക്കുന്നതിന് പാര്‍ട്ടി നിരോധനം കൊണ്ടുവരണമെന്നാണ് സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനൊപ്പം മദ്യ നിരോധം നടപ്പാക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. 

ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി വസ്ത്രം ധരിക്കണമെന്നത് പാര്‍ട്ടിയുടെ പെരുമാറ്റച്ചട്ടമാക്കിയെടുക്കണമെന്നാണ് ബിജെപി എംപിയുടെ അഭിപ്രായം. വിദേശികള്‍ അടിച്ചേല്‍പ്പിച്ച അടിമത്വമായാണ് പാശ്ചാത്യ വസ്ത്രത്തെ സ്വാമി വിലയിരുത്തുന്നത്. 

ഇത് കൂടാതെ മറ്റൊരു ട്വീറ്റിലൂടെ മദ്യനിരോധനം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 49 അനുസരിച്ച് മദ്യത്തിന് വിലക്ക് ഏര്‍പ്പെടുത്താം. പാര്‍ട്ടിയുടെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാക്കിയെടുത്ത് ഇത് നടപ്പാക്കണമെന്നാണ് അദ്ദേഹം പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍