ദേശീയം

ആധാര്‍ കാണിച്ചില്ല; ചികിത്സ നിഷേധിക്കപ്പെട്ട കാര്‍ഗില്‍ ജവാന്റെ ഭാര്യ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് കാണിച്ചില്ലെന്ന കാരണത്താല്‍ ചികിത്സ നിഷേധിച്ച കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ മരിച്ചു. ഹരിയാനയിലെ സൊനീപാത്തിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ധീരജവാന്‍ ഹവാല്‍ദാര്‍ ലക്ഷ്മണ്‍ ദാസിന്റെ ഭാര്യ ശകുന്തള ദേവി (55)യാണ് ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് മരിച്ചത്.

ഹൃദയ സംബന്ധമായി അസുഖവുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു ഇവര്‍. എന്നാല്‍ ആധാറില്ലെന്ന കാരണത്താല്‍ ഗുരുതരാവസ്ഥയിലായിരുന്ന അമ്മയുടെ ചികിത്സ നിഷേധിക്കുകയായിരുന്നെന്ന് മകന്‍ പവന്‍ കുമാര്‍ ബല്യാണ്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെ കൊണ്ടു വരുന്ന തിരക്കില്‍ അധാര്‍ എടുക്കാന്‍ മറന്നിരുന്നെന്നും എന്നാല്‍ ഫോണിലുണ്ടായിരുന്ന ആധാറിന്റെ ഡിജിറ്റല്‍ കോപ്പി ഹോസ്പിറ്റലില്‍ കാണിച്ചിരുന്നുവെന്നും പവന്‍ പറഞ്ഞു. ചികിത്സ തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ ആധാര്‍ കൊണ്ടു വരാമെന്ന് ഉറപ്പ് നല്‍കിയിട്ടും ആശുപത്രി അധികൃതര്‍ ചെവി കൊണ്ടില്ലെന്നും പവന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. മെഡിക്കല്‍ ടീം ഉടന്‍ ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ അന്വേഷിക്കുമെന്ന് ആരോഗ്യ മന്ത്രി അനില്‍ വിജ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി എടുക്കണമെന്നും മന്ത്രാലയം ഇക്കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന