ദേശീയം

പാര്‍ലമെന്റില്‍ ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫിസുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. സിനിമാ തിയേറ്ററുകളിലുള്ള നിര്‍ബന്ധം ദേശീയഗാനത്തിന്റെ കാര്യത്തില്‍ പാര്‍ലമെന്റിലും സര്‍ക്കാര്‍ ഓഫിസുകളിലുമില്ല. ദേശീയഗാനത്തിനും വന്ദേമാതരത്തിനും ഒരേ പരിഗണന നല്‍കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. 

പാര്‍ലമെന്റിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നും വന്ദേമാതരത്തിനും ദേശീയഗാനത്തിനും തുല്യപരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ട് അഡ്വക്കേറ്റ് അശ്വിനി ഉപാധ്യായയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ന്ല്‍കിയത്.

സിനിമക്ക് ഇടയില്‍ ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ട ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്