ദേശീയം

മുത്തലാഖ് നിര്‍ത്തലാക്കാന്‍ അനുവദിക്കില്ലെന്ന് മായാവതി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മുത്തലാഖ്, ഏകീകൃത സിവില്‍ കോഡ് എന്നിവയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അംഗീകരിക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുത്തലാഖ് നിര്‍ത്തലാക്കുന്നതും, ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതുമായ വിഷയങ്ങളിലെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ അംഗീകരിക്കില്ലെന്ന് മായാവതി വ്യക്തമാക്കിയത്.

മോദിയുടെ ജനദ്രോഹപരമായ തീരുമാനങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ബിജെപിക്കെതിരായ വികാരം ഉണ്ടായിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ജനങ്ങളുടെ പ്രതിഷേധം ഭയന്നാണ് ബിജെപി മുഖ്യമന്ത്രിയെ നേരത്തെ പ്രഖ്യാപിക്കാത്തത്. യുപിയുടെ വളര്‍ത്തുമകനെന്ന പ്രതിച്ഛായ സൃഷ്ടിച്ച് തെരഞ്ഞെടുപ്പില്‍ വിജയം നേടാനുള്ള മോദിയുടെ തന്ത്രങ്ങള്‍ വിജയിക്കില്ലെന്നും മായാവതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത