ദേശീയം

തിരിച്ചുവരുമോ പനീര്‍ശെല്‍വം

സമകാലിക മലയാളം ഡെസ്ക്

ചരിത്രം ആവര്‍ത്തിക്കാനുള്ളതാണ്. അതുകൊണ്ട് തന്നെയാവണം എംജിആറിന്റെയും ജയലളിതയുടെ അതേവഴി ഒപിഎസിനെയും തേടിയെത്തിയത്. പാര്‍ട്ടിക്കകത്തെ അഭിപ്രായ വിത്യാസങ്ങളെ തുടര്‍ന്നായിരുന്നു എംജിആറിനും ജയലളിതയ്ക്കും തമിഴ്‌നാട് നിയമസഭയില്‍ നിന്നും നാണം കെട്ട പുറത്തുപോകേണ്ട അവസ്ഥയുണ്ടായത്. പിന്നീട് മൃഗീയമായി അടിച്ചമര്‍ത്തലിന് വിധേയമായി പുറത്ത് പോയി പിന്നിട് ശക്തിയായി വന്നതും ചരിത്രം. അത്തരമൊരു ഉയിര്‍ത്തെഴുനേല്‍പ്പ് പനീര്‍ശെല്‍വത്തിന് ഉണ്ടാകുമോ എന്നതാണ്  തമിഴ്‌നാട് രാഷ്ട്രീയ നേതൃത്വം ഉറ്റുനോക്കുന്നത്. 

വിശ്വാസവോട്ടെടുപ്പിലൂടെ അധികാരം നേടിയ മന്ത്രിസഭയ്‌ക്കെതിരെ ജനവികാരം ശക്തമാണ്. അതുകൊണ്ട് തന്നെ പളനിസ്വാമി മന്ത്രിസഭയ്ക്ക് നീണ്ടകാലം ആയുസ്സുണ്ടാകില്ലെന്നാണ് തമിഴ്ജനതയുടെ കണക്ക്കൂട്ടല്‍. പളനിസ്വാമിയുടെ ഭരണത്തിന്റെ നിയന്ത്രണം പരപ്പന അഗ്രഹാര ജയിലില്‍ നിന്നായിരിക്കുമെന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമില്ല. അതുകൊണ്ട്തന്നെ അട്ടിമറി സാധ്യത ആരും തള്ളിക്കളയുന്നുമില്ല. 
വിശ്വാസവോട്ടെടുപ്പില്‍ പളനിസ്വാമിക്കെതിരെ വോട്ട് രേഖപ്പെടുത്തുന്നതോടെ കൂറുമാറ്റ നിയമപ്രകാരം പനീര്‍ശെല്‍വം അയോഗ്യനാകും. എംഎല്‍എസ്ഥാനം ഇല്ലാതാകുന്നതോടെ പനീര്‍ശെല്‍വം പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് കണക്ക് കൂട്ടല്‍. 
ജയലളിതയുടെ മരണശേഷം പനീര്‍ശെല്‍വവും ശശികലയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇത്രപെട്ടെന്ന് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള രാജിയെ തുടര്‍ന്നാണ് ശശികലയുമായി പനീര്‍ശെല്‍വം അകന്നത്. ശശികലയുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള ഒപിഎസിന്റെ രാജി. തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചത്. പിന്നീട് ശശികലയ്‌ക്കൊപ്പം നില്‍ക്കുന്ന എംഎല്‍എ മാരെ വിശ്വാസവോട്ടെടുപ്പ് വരെ കൂവത്തുരിലെ റിസോര്‍്ട്ടില്‍ താമസിപ്പിക്കുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുക എന്ന ശശികലയുടെ മോഹങ്ങള്‍ക്ക്് തിരിച്ചടിയായത് സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ്.  എന്നാല്‍ ശശികലയുടെയും ഭര്‍ത്താവ് നടരാജന്റെയും റിമോര്‍ട്ട് ഭരണത്തിന് കീഴില്‍ മുന്നോട്ടുപോകുന്നതില്‍ കൂടുതല്‍ എംഎല്‍എമാര്‍ക്കും അഭിപ്രായ വിത്യാസങ്ങളുണ്ട്. വൈകാതെ തന്നെ ഈ എംഎല്‍എമാര്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഒപിഎസ് ക്യാമ്പ്. മുഖ്യമന്ത്രി എന്ന നിലയില്‍ പനീര്‍ശെല്‍വത്തിന് തമിഴ്ജനതയില്‍ നിന്നും ലഭിച്ച സ്വീകാര്യതയും  ഭരണം നിയന്ത്രിച്ചപ്പോള്‍ ഒരു കോണില്‍ നിന്നും ആക്ഷേപം ക്ഷണിച്ചുവരുത്തിയില്ലെന്നതും പനീര്‍ശെല്‍വത്തിന് ജനപിന്തുണ വര്‍ധിപ്പിച്ച ഘടകങ്ങളാണ്. ജല്ലിക്കെട്ട് വിഷയം കൈകാര്യം ചെയ്തതിലെ തന്ത്രങ്ങളും അന്തര്‍ സംസ്ഥാന നദീജലത്തര്‍ക്കത്തില്‍ സ്വീകരിച്ച രാഷ്ട്രീയ തന്ത്രങ്ങളും പനീര്‍ശെല്‍വത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഒറ്റയ്ക്ക് അത്തരത്തില്‍ പാര്‍ട്ടിയിലെ ഭിന്നത മറികടന്ന് പാര്‍ട്ടിയെ ഏകോപിപ്പിക്കാനുള്ള ആര്‍ജ്ജവം പനീര്‍ശെല്‍വത്തിനുണ്ടുാകുമോ എന്നതും കാത്തിരുന്ന് കാണണം. പനീര്‍ശെല്‍വം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നേതാവാണ്. അതേസമയം തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം ഡിഎംകെയ്ക്ക് അനുകൂലമാണ്. കോണ്‍ഗ്രസും എഐഎഡിഎംകെ അനുകൂലമായ നിലപാട് സ്വീകരിക്കന്‍ സാധ്യതയില്ല. പിന്നെയുള്ളത് ബിജെപിയാണ്. കേന്ദ്രസര്‍ക്കാര്‍ അവസാനഘട്ടം വരെ പനീര്‍ശെല്‍വത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. ഇനി പനീര്‍ശെല്‍വം ബിജെപിയുടെ മുഖമാകുമോ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്