ദേശീയം

ബാരന്‍ അഗ്നിപര്‍വ്വതം വീണ്ടും പുകഞ്ഞു തുടങ്ങി, സ്‌ഫോടന ഭീതിയില്‍ ശാസ്ത്രജ്ഞര്‍

സമകാലിക മലയാളം ഡെസ്ക്

പനാജി: ഇന്ത്യയിലെ ഏക സജീവ അഗ്‌നി പര്‍വ്വതമായ ബാരന്‍ ദ്വീപിലെ അഗ്‌നിപര്‍വ്വതത്തില്‍ നിന്നും പുകയും ലാവയും വമിക്കുന്നതായി വിദഗ്ധര്‍ കണ്ടെത്തി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഈ അഗ്‌നി പര്‍വ്വതം അവസാനമായി സജീവമായത് 1991ലാണ്. 150 വര്‍ഷത്തെ നിദ്രക്ക് ശേഷമായിരുന്നു 1991ല്‍ ബാരന്‍ പുകഞ്ഞത്. അതിനു ശേഷം ഇപ്പോള്‍ വീണ്ടും പുകയുന്നുവെന്നാണ് ദേശീയ സമുദ്ര ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധരുടെ കണ്ടെത്തല്‍. പോര്‍ട്ട് ബ്ലയറില്‍ നിന്നും 140 കിലോമീറ്റര്‍ വടക്കു കിഴക്കായുള്ള ബാരന്‍ ദ്വീപിലാണ് അഗ്‌നിപര്‍വ്വതം.

. 2017 ജനുവരി 23നാണ് പര്‍വ്വതം ഉണര്‍ന്നതായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പെട്ടത്.  സമുദ്ര ഗവേഷണ ശാസ്ത്രജ്ഞരുടെ സംഘം ആന്‍ഡമാനിലെ ബാരന്‍ അഗ്‌നി പര്‍വ്വതത്തിനു സമീപം കടലിലെ അടിത്തട്ട് സാംപിള്‍ ശേഖരിക്കു?ന്നതിനിടെയാണ് പര്‍വ്വതത്തില്‍ നിന്ന് പുക വമിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഒരു മൈല്‍ ദൂരെ നിന്നും പര്‍വ്വതം നിരീക്ഷിച്ചപ്പോള്‍ അഞ്ചു മുതല്‍ പത്തു മിനുട്ട് വരെ പുക തുപ്പിയെന്നും ഗവേഷക സംഘം കണ്ടെത്തി. 

പകല്‍ സമയത്തു മാത്രമാണ് പുക ഉയരുന്നതായി കണ്ടത്. രാത്രി സമയങ്ങളില്‍ നിരീക്ഷിച്ചപ്പോള്‍ പര്‍വ്വതമുഖത്തു നിന്നും ചുവന്ന നിറത്തില്‍ ലാവ അന്തരീക്ഷത്തിലേക്ക് തെറിച്ച് പര്‍വ്വതത്തിെന്റ ചെരിവുകളിലൂടെ ഒഴുകുന്നതായും കണ്ടുവെന്ന് ഗവേഷകര്‍ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ജനുവരി 26ന്  രണ്ടാമതും പര്‍വ്വതം നിരീക്ഷിച്ചപ്പോള്‍ പുകയും പൊട്ടിത്തെറിയും തുടരുന്നതായും കണ്ടെത്തി.

അഗ്നിപര്‍വ്വതത്തിനു സമീപമുള്ള മണ്ണും വെള്ളവും ശേഖരിച്ച് പരിശോധിച്ചപ്പോഴും അഗ്നിപര്‍വ്വതം ഉണര്‍ന്നുവെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.  അഗ്‌നിപര്‍വ്വതം പൊട്ടുേമ്പാഴുണ്ടാകുന്ന പാറക്കഷണങ്ങളായ കരിപോലെ കറുത്ത അവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് ലഭിച്ചുവെന്നും വരാനിരിക്കുന്ന അഗ്നിപര്‍വ്വത സ്‌ഫോടനത്തെ സൂചിപ്പിക്കുന്നതാണിതെന്നും ഗവേഷക സംഘം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?