ദേശീയം

യുപി നാലാംഘട്ട പ്രചാരണം ഇന്ന് അവസാനിക്കും

സമകാലിക മലയാളം ഡെസ്ക്

ലഖ്നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട പ്രചാരണം ഇന്ന് അവസാനിക്കും.അലബഹാദ് ജില്ലയുള്‍പ്പെടെ 12 ജില്ലകളിലെ 53സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി 24 സീറ്റുകളില്‍ വിജയിച്ചിരുന്നു.ബിഎസ്പി 15 സീറ്റുകളിലും, കോണ്‍ഗ്രസ് ആറ് സീറ്റുകളിലും ബിജെപി അഞ്ച് സീറ്റുകളിലും വിജയിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധി വിജയിച്ച റായ്ബറേലിയിലെ മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു റായ്ബറേലി മണ്ഡലത്തില്‍ കഴിഞ്ഞ തവണ സ്വതന്ത്രയായി മത്സരിച്ച അതിഥിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്. എസ്പിയുമായി സഖ്യത്തിലായ കോണ്‍ഗ്രസിന് ഇത്തവണ റായ്ബറേലി മണ്ഡലത്തില്‍ കാര്യമായ തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.

അലഹബാദ് മണ്ഡലത്തിലാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്തുള്ളത്. 26 പേരാണ് മതസരംഗത്ത്. ഫത്തേപൂരിലെ ഖാഗയിലാണ് നാലാംഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ്. ആറ് പേരാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ 61 ശതമാനത്തിലേറെയായിരുന്നു പോളിംഗ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം