ദേശീയം

പാക്കിസ്ഥാനെ തീവ്രവാദ രാജ്യമായി പ്രഖ്യാപിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇരു രാജ്യവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിരിക്കുന്ന സാഹചര്യത്തിലും പാക്കിസ്ഥാനെ തീവ്രവാദ രാജ്യമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാക്കിസ്ഥാനെ തീവ്രവാദ രാജ്യമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിക്കുന്ന പ്രൈവറ്റ് മെമ്പര്‍ ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യക്കെതിരായ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനുമായുള്ള സാമ്പത്തിക, വ്യാപാര കരാറുകള്‍ ഉള്‍പ്പെടെ എല്ലാം ബന്ധങ്ങളും അവസാനിപ്പിക്കണമെന്നാണ് രാജ്യസഭയില്‍ രാജീവ് ചന്ദ്രശേഖരന്‍ എംപി അവതരിപ്പിച്ച ബില്ലില്‍ പറയുന്നത്. എന്നാല്‍ എല്ലാ രാജ്യങ്ങളുമായും നയതന്ത്ര ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും, ഒരു രാജ്യത്തേയും തീവ്രവാദ രാജ്യമായി ഇന്ത്യ പ്രഖ്യാപിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

അംഗങ്ങള്‍ കൊണ്ടുവരുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുവെ പിന്തുണയ്ക്കാറില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. പാക്കിസ്ഥാനെ തീവ്രവാദ രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള നീക്കം അന്താരാഷ്ട്ര ബന്ധങ്ങളെ ബാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. ഫെബ്രുവരി മൂന്നിനാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ