ദേശീയം

രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്ന് ഷില ദീക്ഷിത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ തോല്‍പ്പിക്കുന്ന വ്യക്തിപ്രഭാവത്തിലേക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വളര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എന്നാലതിനിടയില്‍ രാഹുലിന് പക്വതയില്ലെന്ന പരാമര്‍ശവുമായെത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്നു ഷീല ദീക്ഷിത്. 

രാഹുലിന് പക്വത കുറവാണെന്നും കുറച്ചുകൂടി സമയം രാഹുലിന് ആവശ്യമാണെന്നുമായിരുന്നു ഷീല ദീക്ഷിതിന്റെ പ്രതികരണം. കോണ്‍ഗ്രസ്-സമാജവാദി പാര്‍ട്ടി സഖ്യം രൂപീകരിച്ചതിനു ശേഷം താന്‍ യുപിയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നെന്ന ആരോപണവും ഷിലാ ദീക്ഷിത് നിഷേധിച്ചു. യുപിയിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു ശേഷം തന്നെ മാറ്റിയതില്‍ അതൃപ്തിയില്ലെന്നും ഷീലാ ദീക്ഷിത് വ്യക്തമാക്കുന്നു.

യുപിയില്‍ മറ്റ് രാഷ്ട്രീയ നേതാക്കളെക്കാളെല്ലാം മുന്നിലാണ് അഖിലേഷ്. ബിജെപിക്ക് യുപിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവു കൂടിയില്ല. നരേന്ദ്ര മോദി ഇടയ്ക്കിടെ യുപിയില്‍ വന്നുപോകുന്നുണ്ടെങ്കിലും മോദി യുപിയുടെ മുഖ്യമന്ത്രിയാകില്ലെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് ഷീല ദീക്ഷിത് പരിഹസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി