ദേശീയം

വാക്കാലുള്ള ഉത്തരവുകള്‍ അനുസരിക്കില്ലെന്ന് ഐഎഎസുകാര്‍

സമകാലിക മലയാളം ഡെസ്ക്

പാട്‌ന: മുഖ്യമന്ത്രിയും മറ്റ് അധികാരത്തിലിരിക്കുന്ന ജനപ്രതിനിധികളും വാക്കാലുള്ള നിര്‍ദേശങ്ങളായിരിക്കും പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വാക്കാലുള്ള ഉത്തരവുകളും നിര്‍ദേശങ്ങളും നടപ്പിലാക്കില്ലെന്ന നിലപാടുമായി ബിഹാറിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍.

മുഖ്യമന്ത്രി നിതീഷ് കുമാറടക്കം നിര്‍ദേശങ്ങള്‍ എഴുതി നല്‍കിയെങ്കില്‍ മാത്രം നടപ്പിലാക്കാന്‍ മതിയെന്നാണ് ബിഹാര്‍ ഐഎഎസ് അസോസിയേഷന്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ബിഹാര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ ചെയര്‍മാനായിരുന്ന സുധീര്‍ കുമാറിനെ അറസ്റ്റ് ചെയ്തതിനെതിരെയുള്ള പ്രതിഷേധമായാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ പുതിയ നിലപാട്.

ഇനിയൊരു റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റേയും ചെയര്‍മാന്‍ പദവി സ്വീകരിക്കില്ലെന്ന പ്രമേയവും ബിഹാര്‍ ഐഎഎസ് അസോസിയേഷന്‍ പാസാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച