ദേശീയം

കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ അനുമതി ലഭിച്ചില്ല: ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളുന്നത് 18ാം തവണ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ചാരനെന്ന കുറ്റം ചാര്‍ത്തി പാകിസ്ഥാന്‍ ജയിലിലടയ്ക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിനെ കാണണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്ഥാന്‍ തള്ളി. പതിനെട്ടാം തവണയാണ് പാകിസ്ഥാന്‍ അനുമതി നിഷേധിക്കുന്നത്. കുല്‍ഭൂഷണ്‍ ജാദവ് ഒരു സാധാരണ തടവുകാരനല്ലെന്ന യാഥാര്‍ഥ്യം ഇന്ത്യ മറച്ചുവയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.

കുല്‍ഭൂഷന്‍ ജാദവ്, ഹമീദ് അന്‍സാരി എന്നിവരടക്കമുള്ള പാക് ജയിലിലെ തടവുകാരെ കാണണമെന്നും അവരെ മോചിപ്പിക്കണമെന്നുമാണ് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ'യാണ് ജാദവിനെ പാക്കിസ്ഥാനിലേക്ക് അയച്ചതെന്നും, ഒട്ടേറെ പാക്ക് പൗരന്‍മാരുടെ മരണത്തിന് ഇയാള്‍ കാരണമായെന്നും പാക്ക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 

എല്ലാവര്‍ഷവും ഇരു രാജ്യങ്ങളിലെയും ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ പട്ടിക ഇന്ത്യയും പാക്കിസ്ഥാനും കൈമാറിയിരുന്നു. വര്‍ഷാവര്‍ഷം ജനുവരി ഒന്നിനും ജൂലൈ ഒന്നിനുമിടയിലാണ് ഇത് കൈമാറേണ്ടത്. പാക്കിസ്ഥാന്‍ നല്‍കിയ പട്ടികയില്‍ 494 മീന്‍പിടിത്തക്കാരടക്കം 546 ഇന്ത്യന്‍ പൗരന്മാരാണുള്ളത്. 77 മീന്‍പിടിത്തക്കാരെയും ഒരു സാധാരണ പൗരനെയും ജൂലൈ പത്തിനു കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മോദി തരംഗമോ ഇന്ത്യ മുന്നണിയോ?; ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം

ഇടതുപക്ഷ നേതാവ് ക്ലൗഡിയ ഷെയ്ൻബോം മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റ്

77 റണ്‍സിന് പുറത്തായി ശ്രീലങ്ക; ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം

തപാല്‍ വോട്ടുകള്‍ ആദ്യം എണ്ണും, ആദ്യ ഫല സൂചന ഒമ്പതു മണിയോടെ; പ്രതീക്ഷയോടെ മുന്നണികള്‍

ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്