ദേശീയം

ഗോരക്ഷകരുടെ കലി അടങ്ങുന്നില്ല: കാലികളെ കൊണ്ടുപോയ ലോറി തടഞ്ഞ് ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: പശുവിന്റെ പേരു പറഞ്ഞ് അരങ്ങേറുന്ന ക്രൂരതകള്‍ അവസാനിക്കുന്നില്ല. ഗുവാഹത്തിയില്‍ ഗോസംരക്ഷകരാണ് കാലികളെ കൊണ്ടുപോയ വാഹനം തടഞ്ഞ് ഡ്രൈവര്‍മാരെ ആക്രമിച്ചത്. ഇവര്‍ക്ക് കാലികളെ കൊണ്ടുപോകാനുളള ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ കൈവശമുണ്ടായിരുന്നു. എന്നാലിതൊന്നും നോക്കാതെ ഗോസംരക്ഷകര്‍ നിയമ സംരക്ഷകര്‍ ചമഞ്ഞു. ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം.

ഗോസംരക്ഷകര്‍ ലോറി ഡ്രൈവറെ അടിച്ച് നിലത്തിട്ടതിനുശേഷം വടികൊണ്ട് ആഞ്ഞടിച്ച് പുറം പൊളിച്ചു. ഇതിനു ശേഷം ഇവര്‍ കാലികളെ കൊണ്ടുവന്ന ലോറിക്ക് മുകളില്‍ കയറി നിന്ന് വിജയാരവം മുഴക്കുകയായിരുന്നു. ഗോസംരക്ഷകരുടെ നേതൃത്വത്തില്‍ പശുക്കളെ സംരക്ഷിക്കാനെന്ന പേരില്‍ കുറച്ച് മാസങ്ങളായി യുപിയില്‍ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ്.

ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ മോദി കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. എന്നാല്‍ അത് വെറും മുതലക്കണ്ണീര്‍ മാത്രമെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. സര്‍ക്കാര്‍ അക്രമം ചെയ്യുന്നവര്‍ക്കൊപ്പമാണെന്നും ആരോപണമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും