ദേശീയം

ബംഗളൂരു മെട്രൊയില്‍ ജീവനക്കാരുടെ സമരം, സര്‍വീസുകള്‍ നിലച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരു മെട്രോയില്‍ ജീവനക്കാരുടെ സമരം. സഹപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മെട്രൊ റെയില്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്കില്‍ സര്‍വീസുകള്‍ തടസപ്പെട്ടു. രാവിലെ അഞ്ചു മണി മുതല്‍ ബംഗളൂരു നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള മെട്രോ സര്‍വീസുകള്‍ പ്രവര്‍ത്തിച്ചില്ല. മെട്രോ റെയില്‍ ജീവനക്കാരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ മിന്നല്‍ സമരം പ്രഖ്യാപിച്ചത്. 

മെട്രോ ജീവനക്കാരായ  35 പേരെയാണ് പൊലീസ് മര്‍ദിച്ചത്. ഇതില്‍ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ നാലു പേരെ പൊലീസ് വിട്ടയച്ചിരുന്നു. ബാക്കിയുള്ള രണ്ടു പേരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമര രംഗത്തിറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ