ദേശീയം

കലാപം സൃഷ്ടിക്കാന്‍ വ്യാജ ചിത്രം പ്രചരിപ്പിച്ച് ബിജെപി അംഗവും; ബംഗാളില്‍ പ്രചരിച്ചത് ഭോജ്പൂരി സിനിമയിലെ രംഗം

സമകാലിക മലയാളം ഡെസ്ക്

കല്‍ക്കത്ത: ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പടര്‍ന്ന വര്‍ഗീയ കലാപത്തിന്റെ തീവ്രത കൂട്ടുന്നതിനായി വ്യാജ ചിത്രം പ്രചരിപ്പിച്ച വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോജ്പൂരി സിനിമയില്‍ നിന്നും  സ്ത്രീയെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രമാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. 

എന്നാല്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായ ഉടനെ തന്നെ വാര്‍ത്താ ചാനലുകളും മറ്റും ഈ ചിത്രം 2014ല്‍ റിലീസ് ചെയ്ത ഭോജ്പൂരി സിനിമയായ ഔറത് കിലോനാ നഹി എന്നതിലെ ആണെന്ന് കണ്ടെത്തി. 

ബിജെപിയുടെ ഹരിയാന യൂനിറ്റില്‍ അംഗമായ വിജേതാ മാലിക്കാണ് വ്യാജ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന്റെ തീവ്ര കൂട്ടാന്‍ ശ്രമിച്ചവരില്‍ ഒരാളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബംഗാളിലെ മമത സര്‍ക്കാരിനെ ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ നീക്കം. 

സംസ്ഥാനത്തുണ്ടായ വര്‍ഗീയ കലാപത്തില്‍ ബിജെപിയും, ആര്‍എസ്എസുമാണ് ഉത്തരവാദികള്‍ എന്ന് ശനിയാഴ്ച മമത ബാനര്‍ജി ആരോപിച്ചിരുന്നു. ചിത്രം വ്യാജമാണെന്ന് കണ്ടെത്തി സംയമനം പാലിച്ച ബംഗാള്‍ ജനതയേയും മമത അഭിനന്ദിച്ചു. ഭോജ്പൂരി സിനിമയിലെ ദൃശ്യത്തിന് പുറമെ ബംഗ്ലാദേശില്‍ സംഘര്‍ഷത്തിനിടെയുള്ള ദൃശ്യങ്ങളും പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി മമത പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി