ദേശീയം

വീണ്ടും ഗോസംരക്ഷകരുടെ ആക്രമണം; നാഗ്പൂരില്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്നയാളെ വളഞ്ഞിട്ടു തല്ലിച്ചതച്ചു

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: ഗോമാസം കൈവശം വെച്ചുവെന്നാരോപിച്ച് വീണ്ടും ഗോസംരക്ഷകരുടെ ആക്രമണം. നാഗപൂരില്‍ ഒരാളെ ഒരുകൂട്ടം ഗോസംരക്ഷകര്‍ തല്ലിച്ചതച്ചു. ബുധനാഴ്ച നാഗ്പുരിലെ ഭാര്‍സിങ്കി മേഖലയിലായിരുന്നു സംഭവം. സലിം ഇസ്‌മൈല്‍ ഷാ എന്ന 36കാരനെയാണ് നാലുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇവര്‍ പ്രഹാര്‍ സംഘടന്‍ എന്ന സംഘടനയിലെ അംഗങ്ങളാണെന്നും പ്രദേശത്തെ എംഎല്‍എയുമായി അടുത്ത ബന്ധമുണ്ടെന്നും അറിയുന്നു. 

ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചിരുന്ന സലിമിനെ സംഘം തടഞ്ഞു നിര്‍ത്തുകയും ഗോമാസം കൈവശം വെച്ചുവെന്നാരോപിച്ച് തല്ലി അവശനാക്കുകയും ആയിരുന്നു. കൈയില്ലുള്ളത് ഗോമാംസം അല്ലെന്ന് സലിം പറഞ്ഞെങ്കിലും സംഘം ഇത് ചെവികൊണ്ടില്ല. 

സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.സലിമിന്റെ കൈവശമുണ്ടായിരുന്ന മാംസം പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)