ദേശീയം

ഗോസംരക്ഷകര്‍ നാഗ്പൂരില്‍ തല്ലിച്ചതച്ച് ബിജെപി നേതാവിനെ 

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: പശുവിറച്ചി കൈവശംവെച്ചുവെന്നാരോപിച്ച നാഗ്പൂരില്‍ ഗോസംരക്ഷകര്‍ മര്‍ദ്ദിച്ചവശനാക്കിയത് ബിജെപി നേതാവിനെ. ബിജെപിയുടെ കടോല്‍ താലൂക്ക് ന്യൂനപക്ഷ വിഭാഗം സെക്രട്ടറി സലിം ഇസ്മയില്‍ ഷായാണ് മര്‍ദ്ദനത്തിനിരയായതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 
ബുധനാഴ്ചയാണ് നാഗ്പൂരില്‍ ഭാര്‍സിങ്കി മേഖലയില്‍ പശുവിറച്ചി കൈവശംവെച്ചുവെന്നാരോപിച്ച് ഇയ്യാളെ നാലംഗ സംഘം മര്‍ദ്ദിച്ചത്. ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച ഇയ്യാളെ തടഞ്ഞു നിര്‍ത്തിയായിരുന്നു മര്‍ദ്ദനം. 

തന്റെ കൈയ്യിലുള്ളത് ഗോമാംസമല്ല, ആട്ടിറച്ചിയാണെന്ന് പറഞ്ഞെങ്കിലും അക്രമികള്‍ മര്‍ദ്ദനം തുടരുകയായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇയ്യാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന കാര്യം ആക്രമണം നടത്തിയവര്‍ക്ക് അറിയില്ലായിരുന്നെന്നാണ് സൂചന.

അമരാവതിയില്‍നിന്നുള്ള സ്വതന്ത്ര എം.എല്‍.എ. ബച്ചു കാട്ടു നയിക്കുന്ന 'പ്രഹാര്‍ സംഘടന്‍' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.സലിമിന്റെ കൈവശമുണ്ടായിരുന്നത് ആട്ടിറച്ചി ആയിരുന്നെന്നും പരിശോധനയ്ക്ക് ശേഷമാണ് മാംസ വില്‍പന നടന്നതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നാഗ്പുര്‍ എസ് പി ശൈലേഷ് ബാല്‍കാവ്‌ഡെ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

മരത്തെ കെട്ടിപ്പിടിച്ച് യുവാവിന് ഗിന്നസ് റെക്കോര്‍ഡ്; ഒരു മണിക്കൂറില്‍ 1,123 മരങ്ങള്‍, വിഡിയോ

നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസ്: രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം, അഞ്ചു ലക്ഷം രൂപ പിഴ

ബാല വിവാഹം അധികൃതര്‍ തടഞ്ഞു; 16കാരിയെ വരന്‍ കഴുത്തറുത്ത് കൊന്നു