ദേശീയം

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; വിജയം ഉറപ്പിച്ച് എന്‍ഡിഎ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രഥമ പൗരനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് ഇന്ന്. എന്‍ഡിഎയുടെ രാംനാഥ് കോവിന്ദും പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ മീരാ കുമാറും ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി ആകാനുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. 

കണക്കുകള്‍ തെറ്റാതിരിക്കുകയും, ആത്ഭുതങ്ങള്‍ സംഭവിക്കാതിരിക്കുകയും ചെയ്താല്‍ രാംനാഥ് കോവിന്ദായിരിക്കും ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. എംപിമാര്‍ പാര്‍ലമെന്റിലും, എംഎല്‍എമാര്‍ അതാത് നിയമസഭകളില്‍ സജ്ജീകരിച്ചിട്ടുള്ള പോളിങ് ബൂത്തുകളിലും വോട്ട് രേഖപ്പെടുത്തും. പാര്‍ലമെന്റ്‌ലെ 62ാം നമ്പര്‍ മുറിയിലാണ് വോട്ടെടുപ്പ്. 

776 പാര്‍ലമെന്റ് അംഗങ്ങള്‍ക്കും, 4120 നിയമസഭാ അംഗങ്ങള്‍ക്കുമാണ് വോട്ടവകാശം ഉള്ളത്. എംപിമാരുടെ ബാലറ്റ് പേപ്പറിന്റെ നിറം പച്ചയും, എംഎല്‍എമാരുടേതിന് നിറം പിങ്കുമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വയലറ്റ് നിറത്തിലുള്ള പേന ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. പേന മാറിയാല്‍ വോട്ട് അസാധുവാകും.

നിയമസഭകളിലേയും, പാര്‍ലമെന്റിലേയും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടവകാശം ഇല്ല. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്യും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാറായിരിക്കും സത്യവാചകം ചൊല്ലിക്കൊടുക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ