ദേശീയം

മായാവതി രാജ്യസഭാംഗത്വം രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: രാജ്യസഭയില്‍ ദളിത് വിഷയങ്ങള്‍ ഉന്നയിക്കാന്‍ അവസരം നല്‍കുന്നില്ലെന്നാരോപിച്ച് ബിഎസ്പി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയുമായ മായാവതി രാജിവെച്ചു. രാവിലെത്തന്നെ രാജി പ്രഖ്യാപനം നടത്തിയിരുന്നു. രാജ്യസഭാ ചെയര്‍മാന് രാജിക്കത്ത് നല്‍കിയാണ് രാജിപ്രഖ്യാപനം നടത്തിയത്. ദളിതര്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി.

ഇന്ന് രാവിലെ രാജ്യസഭ കൂടിയത് മുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് ദളിതര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ആയുധമാക്കി പ്രതിഷേധിക്കുന്നുണ്ടായിരുന്നു. ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ ബിജെപി സര്‍ക്കാര്‍ കണ്ടില്ലെന്ന നടിക്കുകയാണെന്നും തല്ലിക്കൊല്ലാനാണോ ജനങ്ങള്‍ ഇവരെ അധികാരത്തിലിരുത്തിയതെന്നും പുറത്തിറങ്ങിയ മായാവതി മാധ്യമങ്ങളോട് ചോദിച്ചു. 

അടിയന്തര പ്രമേയ അനുമതി ചോദിച്ച മായാവതിക്ക് മൂന്നുമിനിട്ട് സമയം മാത്രമായിരുന്നു ഡെപ്യുട്ടി ചെയര്‍ പേഴ്‌സണ്‍ അനുമതി നല്‍കിയത്. എന്നാല്‍ തനിക്ക് മൂന്നു മിനിറ്റ് മതിയാകില്ലെന്നും ഗൗരവമുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ അധികം സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട മായാവതിയുടെ ആവശ്യം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ തള്ളിക്കളയുകയും മൂന്നുമിനിറ്റ് കഴിഞ്ഞപ്പോള്‍ സംസാരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതയായ മായാവതി തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും താന്‍ രാജിവെക്കുകയാണെന്നും പ്രഖ്യാപിച്ച മായാവതി ഇറങ്ങിപ്പോകുയായിരുന്നു. 

പശു സംരക്ഷകരുടെ പേരില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമങ്ങള്‍ തടയാന്‍ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നും പറഞ്ഞ മായാവതിക്ക് പിന്തുണയുമായി മറ്റ് പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്