ദേശീയം

നിതിന്‍ ഗഡ്കരിയെ പുകഴ്ത്തി പറയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോഴ; പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ 

സമകാലിക മലയാളം ഡെസ്ക്

ആംഗൂര്‍: ഒഡീഷയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച പ്രതിഷേധം. 500 രൂപയാണ് മീഡിയ കിറ്റിനൊപ്പം നല്‍കിയത്. ഇതു ശ്രദ്ധയില്‍പ്പെട്ട ചില മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ വിതരണം ചെയ്ത കിറ്റിലാണ് 500രൂപ കൂടി നല്‍കിയത്.സംഭവത്തില്‍ ബി.ജെ.പിക്കു പങ്കില്ലെന്നും ദേശീയ പാത അതോറിറ്റിയാണ് കിറ്റ് വിതരണം ചെയ്തതെന്നുമാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ ഈ നിലപാട് എന്‍.എച്ച.എ.ഐ തള്ളി.

'മാധ്യമപ്രവര്‍ത്തകര്‍ കിറ്റ് വിതരണം ചെയ്യാന്‍ മാത്രമാണ് എന്നോട് പറഞ്ഞത്. അതിനുള്ളില്‍ എന്താണെന്ന് എനിക്കറിയില്ല'യെന്ന് സംഭവത്തെക്കുറിച്ച് എന്‍.എച്ച്.എ.ഐ പി.ആര്‍.ഒ സിവന്‍ സിങ് പരിഹാര്‍ പറയുന്നു.മന്ത്രിയുടെ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷവും ആരോപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്