ദേശീയം

മെട്രോ ജീവനക്കാര്‍ സമരത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ഡല്‍ഹി മെട്രോയിലെ നോണ്‍ എക്‌സിക്യട്ടീവ്  ജീവനക്കാര്‍ സമരത്തിലേക്ക്. തിങ്കളാഴ്ച മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് സമരമാരംഭിക്കാ
നാണ് തൊഴിലാളികളുടെ തീരുമാനം. കഴിഞ്ഞ ദിവസം മാനേജുമെന്റുമായി തൊഴിലാളികള്‍ ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. 

പുതുക്കിയ ശമ്പളം നല്‍കണമെന്നും, സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നതുമാണ് തൊഴിലാളികളുടെ ആവശ്യം. അതേസമയം തൊഴിലാളികളുമായി വീണ്ടും ചര്‍ച്ച നടത്താനാണ് ഡിഎംആര്‍സിയുടെ തീരുമാനം. 

9000 ജീവനക്കാരനാണ് ഡല്‍ഹി മെട്രോയില്‍ നോണ്‍ എക്സിക്യൂട്ടീവ് ജീവനക്കാരായിട്ടുള്ളത്. ഒരു ദിവസം ഏകദേശം 30 ലക്ഷം യാത്രക്കാര്‍ മെട്രോയില്‍ സഞ്ചരിക്കുന്നതായാണ് കണക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം