ദേശീയം

സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി കേന്ദ്രകമ്മറ്റി. മത്സരിക്കണമെന്നുള്ള ബംഗാള്‍ ഘടകത്തിന്റെ തീരുമാനം കേന്ദ്രകമ്മറ്റി വോട്ടിനിട്ട് തള്ളി. നേരത്തെ യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് പിബിയും സ്വീകരിച്ചിരുന്നത്്.

പാര്‍ട്ടിയിലെ ബംഗാള്‍ ഘടകമാണ് യെച്ചൂരി കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. എന്നാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കേണ്ടതില്ലെന്ന നിലപാടില്‍ നിന്ന് വ്യതിചലിക്കേണ്ടതില്ലെന്ന നിലപാടാണ് പിബി കൈക്കൊണ്ടത്. ഇതിന് പിന്നാലെ രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് യെച്ചൂരി തന്നെ വ്യക്തമാക്കിയിരുന്നു. ത്‌ന്റെ നിലപാട് കേന്ദ്രകമ്മറ്റിയില്‍ വ്യക്തമാക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു. എന്നാല്‍ യെച്ചൂരിയുടെ നിലപാടിനെ തള്ളി ബംഗാള്‍ ഘടകം യെച്ചൂരി മത്സരിക്കണമെന്നാവശ്യപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ