ദേശീയം

അമിത് ഷാ രാജ്യസഭയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭയിലേക്ക് ഗുജറാത്തില്‍ നിന്നും മത്സരിക്കും. ഗുജറാത്തില്‍ ബിജെപിക്ക് വലിയ ഭൂരിപക്ഷമുളളതിനാല്‍ രണ്ടുപേരും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഗുജറാത്ത് നിയമസഭാംഗമായ അമിത് ഷാ ആദ്യമായാണ് പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ് സ്മതി ഇറാനി.

ബുധനാഴ്ച ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷം കേന്ദ്രമന്ത്രി ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. മധ്യപ്രദേശിലെ മഹാകോഷല്‍ മേഖലയില്‍ നിന്നുള്ള ഗോത്രവര്‍ഗ വനിതാ നേതാവ് സംപാദിയ ഉയികയെയും രാജ്യസഭയിലേക്കുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി